ലൗജിഹാദിന്റെ ഇരകള്‍ പെരുകുന്നു

Saturday 7 January 2012 10:57 am IST

തിരുവനന്തപുരം: ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ പുകമറ സൃഷ്ടിക്കുമ്പോഴും ലൗജിഹാദ്‌ നിര്‍ബാധം മുന്നോട്ടു പോകുന്നു. ഏറ്റവും അവസാനം ഹിന്ദുഹെല്‍പ്‌ ലൈനില്‍ ലഭിച്ചിരിക്കുന്ന രണ്ടു പരാതികള്‍ ഇതിന്‌ തെളിവാണ്‌. ഹരിപ്പാടുള്ള തുണിക്കടയില്‍ ജോലി ചെയ്യുന്ന നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയെയാണ്‌ പ്രണയക്കുരുക്കില്‍ അകപ്പെടുത്തി നശിപ്പിച്ചിരിക്കുന്നത്‌. സംഭവത്തിനു പുറകില്‍ പ്രവര്‍ത്തിച്ച നജ്മല്‍ എന്ന മുസ്ലീം യുവാവ്‌ ഇപ്പോള്‍ റിമാന്റിലാണ്‌. രമേശ്‌ എന്ന വ്യാജ പേരിലാണ്‌ ഇയാള്‍ ഈ പെണ്‍കുട്ടിയെ പരിചയപ്പെട്ടതും പ്രണയിച്ചതും. അവസാനം മാനഭംഗത്തിനിരയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ നജ്മലിനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ്‌ ചെയ്തിരിക്കുകയാണ്‌.
ഒറ്റപ്പാലത്തെ മുസ്ലിയാര്‍ തെരുവിലെ മറ്റൊരു പെണ്‍കുട്ടിയുടെ കഥ ഇതിലും ദയനീയമാണ്‌. 2011 നവംബര്‍ 26 മുതല്‍ കാണാതായ പെണ്‍കുട്ടിയെ പോലീസ്‌ കണ്ടെത്തുന്നത്‌ പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്നാണ്‌. അവിടെ നിന്നും പോലീസ്‌ വീട്ടിലെത്തിച്ച പെണ്‍കുട്ടി താന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ദേശമംഗലം സ്വദേശിയായ സാദിക്കുമായി പ്രേമത്തിലാണെന്നും ഉടന്‍ തന്നെ വിവാഹം നടക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു. പിന്നീട്‌ പോലീസ്‌ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പത്തിലധികം വാഹനങ്ങളിലായി എത്തിയ ഒരു തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവത്രെ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാലായിരത്തിലധികം പെണ്‍കുട്ടികളെയാണ്‌ ലൗജിഹാദില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രണയം നടിച്ച്‌ വശീകരിച്ച്‌ മതം മാറ്റുന്നതു കൂടാതെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മൊബെയിലില്‍ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തി ശാരീരിക വേഴ്ചയ്ക്കു വിധേയമാക്കിയ സംഭവങ്ങളും പുറത്തു വന്നതാണ്‌. അമ്പലപ്പുഴയിലെ മൂന്ന്‌ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുറംലോകമറിഞ്ഞത്‌. ഈ കേസില്‍ അമ്പലപ്പുഴ സ്വദേശികളായ മൂന്ന്‌ വിദ്യാര്‍ഥികള്‍ പ്രതികളാണ്‌. പ്രണയത്തില്‍ കുടുക്കി നശിപ്പിച്ച വിദ്യാര്‍ഥിനിയും രണ്ടു കൂട്ടുകാരികളുമാണ്‌ ആത്മഹത്യ ചെയ്തത്‌. മൊബെയിലില്‍ ചിത്രീകരിച്ച ഒരു വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി സുഹൃത്തുക്കളായ മറ്റു രണ്ടു പെണ്‍കുട്ടികളെയും ഇവര്‍ ശാരീരിക വേഴ്ചയ്ക്ക്‌ വിധേയരാക്കിയിരുന്നു. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച സംഘത്തെ കണ്ടെത്താനും അന്വേഷണം കൂടുതല്‍ ശക്തമാക്കാനും മരിച്ച പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം ഒരു നാടു മുഴുവനും സമരത്തിന്‌ അണിനിരന്നതാണ്‌.
ഭരണസ്വാധീനം ഉപയോഗിച്ച്‌ ലൗജിഹാദ്‌ കെട്ടുകഥയാണെന്നും പ്രണയിച്ചു മതംമാറ്റുന്നതിനു പുറകില്‍ ഇസ്ലാമിക ഭീകരരുടെ കൈകളില്ലെന്നും വരുത്തിത്തീര്‍ക്കാനാണ്‌ ഇപ്പോഴത്തെ ശ്രമം. ഇതിന്‌ മുഖ്യമായും കൂട്ടുപിടിച്ചിരിക്കുന്നത്‌ മാധ്യമങ്ങളെയാണ്‌. വിവാദങ്ങള്‍ ഉയര്‍ത്തി ഒരു വശത്ത്‌ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെ ശ്രദ്ധ തിരിച്ച്‌ മറുവശത്തു കൂടി തങ്ങളുടെ പാതയൊരുക്കുകയാണ്‌ ലൗജിഹാദിന്റെ വക്താക്കള്‍.
പ്രശാന്ത്‌ ആര്യപ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.