തിരുവനന്തപുരം: അമ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ പത്താം തവണയാണ് കോഴിക്കോട് ജില്ല സ്കൂള്‍ കലോല്‍സവത്തില്‍ കിരീടം നേടുന്നത്. 919 പോയിന്റുമായാണു കോഴിക്കോട് കിരീടമുറപ്പിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 912 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു. 903 പോയിന്റുമായി കണ്ണൂരാണു മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: