ന്യൂദല്‍ഹി: ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഓണ്‍ലൈനായി പണം അടക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പദ്ധതിയുടെ ഉദ്ഘാടനം പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിര്‍വ്വഹിച്ചു. 2016 കണ്‍സ്യൂമര്‍ വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്‍പിജി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് ഒരുക്കുന്നത്.
ഇന്റര്‍നെറ്റും മൊബൈല്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രകാരമുള്ള സംവിധാനങ്ങളാണ് പെട്രോളിയം കമ്പനികള്‍ നല്‍കുന്നത്.
ഇപ്പോള്‍ വെബ്ബിലൂടെയും എസ്എംഎസ് വഴിയും സിലിണ്ടര്‍ ബുക്കിങ് സംവിധാനം വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. എല്‍പിജി സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്കുന്നു. ഈ സംവിധാനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ സിലിണ്ടറിന് പണം അടക്കാനുള്ള സംവിധാനവും നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: