ആലപ്പുഴ: സ്വന്തം വീട്ടില്‍ നിന്നും വൃദ്ധയെ മരുമകളും ബന്ധുക്കളും ചേര്‍ന്ന് ഇറക്കിവിട്ടതായി പരാതി. രണ്ടു വര്‍ഷമായി വൃദ്ധ കഴിയുന്നത് മറ്റു ബന്ധുക്കളുടെ വീടുകളില്‍. കായംകുളം കരീലക്കുളങ്ങര പള്ളത്തുവീട്ടില്‍ തങ്കമണി (67)ക്കാണ് ഈ ദുരവസ്ഥ. ഇവരുടെ ഭര്‍ത്താവും പട്ടാളക്കാരനുമായിരുന്ന സുകുമാരന്‍ 20വര്‍ഷംമുമ്പ് വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
മറ്റൊരു മകനും വാഹനാപകടത്തില്‍ മരിച്ചു. ഏറ്റവും ഇളയ മകന്റെ പേരില്‍ വീടും സ്ഥലവും തങ്കമണി എഴുതിനല്‍കി. വിവാഹശേഷം മരുമകളും ബന്ധുക്കളും ചേര്‍ന്ന് തങ്കമണിയെ ഇറക്കിവിട്ടതായാണ് പരാതി. സമുദായ സംഘടന, പോലീസ്, തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ് തങ്കമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: