മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യം കുന്നുകുടുന്നു

Monday 25 January 2016 8:01 pm IST

ആലപ്പുഴ. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യം കുന്നുകുടുന്നു. രോഗികള്‍ ദുരിതത്തില്‍. ജി1, ജി2 ബ്ലോക്കിന് പിന്‍ഭാഗത്ത് പ്രസവവാര്‍ഡില്‍ നിന്നും, ലേബര്‍ മുറിയില്‍ നിന്നും പുറംതള്ളുന്ന അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ. യുള്ള മാലിന്യങ്ങള്‍ കൂട്ടിയിടുന്നതിനാല്‍ പതിനാലു മുതല്‍ 17 വരെ വാര്‍ഡുകളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ ഭാഗങ്ങളില്‍ കൂട്ടിയിടുന്ന മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് രോഗികള്‍ മാറാരോഗികളായി മാറുകയാണ്. പനി, ആ സ്ത്മ തുടങ്ങിയ രോഗമുള്ളവര്‍ക്കുംശസ്ത്രക്രീയ കഴിഞ്ഞതുമായ അനേകം രോഗികള്‍ളാണ് വലയുന്നത്. നിക്ഷേപിക്കുന്ന മാംസാവിഷ്ടങ്ങള്‍ കാക്കകളും, തെരുവുനായ്ക്കളും കൊത്തിയും കടിച്ചുവലിച്ചും പ്രദേശമാകെ വ്യാപിക്കുന്നതിനാല്‍ ആശുപത്രി പരിസരമാകെ മലിനിസമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കൊതുകുകളും കൂത്താടികളും മാലിന്യത്തില്‍ മുട്ടയിട്ട് പെരുകി. കൊതുകുകള്‍ രോഗികളുടെ ഉറക്കം കെടുത്തുകയാണ്. എന്നാല്‍രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാലിന്യം കുട്ടിയിട്ട് കത്തിക്കുന്നതിനെ തുടര്‍ന്ന പുകയും പൊടിപടലങ്ങളും മറ്റൊരു രീതിയിലും രോഗികളെ മാറാരോഗികളാക്കുകയാണ്. ആശുപത്രി അധികാരികള്‍ ഇതിന് പരിഹാരം കാണുന്നതിന് നിര്‍മ്മാണം പൂര്‍ത്തികരിച്ച മാലിന്യ നശീകരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനും തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.