തവിഞ്ഞാലില്‍ വീണ്ടും വന്യജീവി ആക്രമണം; ആടിനെ കൊന്നു

Monday 25 January 2016 8:35 pm IST

കാട്ടിമൂല : വന്യജീവി ആടിനെ കൊന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മുതിരേരി കാഞ്ഞിരത്തൊട്ടിയില്‍ സണ്ണിയുടെ ഒരു വയസ്സ് പ്രായമുള്ള ആടിനെയാണ് വന്യജീവി കൊന്നത്. ഒരു ആടിനെ കാണാതാകുകയുംചെയ്തു. സണ്ണിയുടെ വീടിന് സമീപത്ത് കെട്ടിയിരുന്ന ആടിനെയാണ് ഇന്നലെവൈകീട്ട് മൂന്ന് മണിയോടെ വന്യമൃഗം അക്രമിച്ച് കൊന്നത്. വിവരമറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്തെത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിമൂലയില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ വനപാലകസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മാസങ്ങള്‍ക്ക്മുമ്പ് കോമ്പാറയില്‍ ആടിനെ വന്യജീവി കൊന്നിരുന്നു. എന്നാല്‍ അന്ന് വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇതുവരെയും നല്‍കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.