ചെന്നിത്തല ദേശീയപതാക ഉയര്‍ത്തും
ആലപ്പുഴ: അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് ഇന്നുനടക്കും. രാവിലെ 8.30ന് മന്ത്രി രമേശ് ചെന്നിത്തല ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിക്കും. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിനെ അഭിവാദ്യം ചെയ്തശേഷം റിപ്പബഌക് ദിന സന്ദേശം നല്‍കും.
ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ഗാന്ധിയന്മാര്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിലെ സമസ്തമേഖലയിലുമുള്ളവര്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: