ആലപ്പുഴ: കളര്‍കോട് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാമത് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക്പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ബിബിവിദ്യാനന്ദന്, പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ എല്‍. പി. ജയചന്ദ്രന്, മൂന്നാം വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്, ഡോ. വി ലത, എന്നിവര്‍ സംസാരിച്ചു. പ്രൊഫ: ആര്. ഇന്ദുലാല്‍ അധ്യക്ഷതവഹിച്ചു. രാജഗോപാലന്‍നായര്‍ എം.കെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പ്രൊഫ: വി നാരായണന് നമ്പൂതിരി വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ഉണ്ണികൃഷ്ണന്‍നായര്‍ സ്വാഗതവും, സുഭദ്ര അന്തര്‍ജ്ജനം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: