കൊച്ചി: എഞ്ചിനിയേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഓള് കേരള ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രു. 8 മുതല്‍ 14 വരെ വെണ്ണല ചക്കരപ്പറമ്പിലുള്ള എഞ്ചിനിയേഴ്സ് ക്ലബ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടക്കും. കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെയും എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
സീനിയര്‍ മെന്‍സ് ഡബിള്‍സില്‍ 45 നു മുകളിലും 50 നു മുകളിലും ഉള്ളവര്‍ക്കു പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്ക് ഫെബ്രുവരി 5 വരെ പേരു നല്‍കാം. വൈകീട്ട് മൂന്നു മുതല്‍ ഒന്‍പതര വരെയാണു മത്സരങ്ങള്‍. ആല്വിന് ഫ്രാന്‍സിസ്, രൂപേഷ് കുമാര്‍, പി എച്ച് സൂരജ്, ദിജു ബെന്നെറ്റ് ആന്റണി, കെ എ അനീഷ്, ജൈസണ് സേവ്യര്‍ തുടങ്ങിയ ദേശീയ, സംസ്ഥാന താരങ്ങള്‍ പങ്കെടുക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ ജോണ്‍ ഓഫ് മാതയുമായി 9847294223 എന്ന നമ്പറിലോ, ക്ലബ്ബുമായി 0484 2808792 എന്ന നമ്പറിലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: