ന്യൂദല്‍ഹി: ഭീകരവാദം എന്ന വിപത്ത് യുദ്ധങ്ങളെ തീര്‍ത്തും അപരിഷ്കൃതമായ രീതിയിലേക്ക് രൂപമാറ്റം ചെയ്തെന്നും ഒരിടവും ആ നിഷ്ഠുര സത്വത്തില്‍ നിന്നും സുരക്ഷിതമാണെന്ന് ഇപ്പോള്‍ കരുതാനാവില്ലെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദികള്‍ ക്രമസമാധാനം തകിടം മറിക്കാന്‍ വഴി തേടുന്നു. രാജ്യങ്ങള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സംഭാഷണം നല്ലതാണ്. പക്ഷെ, വെടിയുണ്ടകള്‍ ചീറിപ്പായുമ്പോള്‍ സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല, അദ്ദേഹം പറഞ്ഞു.ടാഗോര്‍ കവിത ഉദ്ധരിച്ച് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞു, ‘മുന്നോട്ട് പോകൂ, പെരുമ്പറ മുഴക്കം നിങ്ങളുടെ വിജയ പ്രയാണത്തെ പ്രഖ്യാപിക്കുന്നു;മഹിമയാര്‍ന്ന ചുവടുകളോടെ, നിങ്ങള്‍ക്ക് നിങ്ങളുടേതായ പാത തെളിക്കാം;
അമാന്തമരുത്, അമാന്തമരുത്, ഒരു പുതുയുഗം പുലരുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: