കണ്ണൂര്‍: ആര്‍എംഎസ്എയുടെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം പള്ളിക്കുന്ന ഗവ.ഹൈസ്കൂളില്‍ കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗവ.ഹൈസ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കുന്നതിന് ഓരോ വിദ്യാലയങ്ങള്‍ക്കും പരിപാടി നടത്തിപ്പിനായി ആര്‍എംഎസ്എ നിശ്ചിത തുക നല്‍കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന സെക്കണ്ടറി തല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പ്രോജക്ട് ആണ് ആര്‍എംഎസ്എ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും മുഖ്യധാരയില്‍ കൊണ്ടുവരാനുമാണ് ആര്‍എംഎസ്എ ഈ പ്രവര്‍ത്തനം ചെയ്യുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളിലാണ് ഈ പരിശീലന പരിപാടി നടത്തുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എം.ബാലകൃഷ്ണന് (പ്രിന്‍സിപ്പാള്‍, ഡയറ്റ്), കെ.എം.കൃഷ്ണദാസ് (എപിഒ. ആര്‍എംഎസ്എ), കെ.വി.സുരേന്ദ്രന്, ശ്രീജിത്ത്, ദിനേശ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: