അറിവിന്റെ വാതായനം തുറന്നു വിദ്യാഭ്യാസ പ്രദര്‍ശനം

Monday 25 January 2016 9:37 pm IST

കണ്ണൂര്‍: ശതാബ്ദിയാഘോഷതോടനുബന്ധിച്ചു വാരം യുപി സ്‌കൂളിലെ വിവിധ കഌബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാഭ്യസ പ്രദര്‍ശനം ശ്രദ്ധേയമായി. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കാര്‍ഷികം, പ്രവൃത്തി പരിചയം, ഭാഷ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സൗരയൂഥം, അഗ്‌നിപര്‍വതം റോക്കറ്റ്, ബയോ ഗ്യാസ് തുടങ്ങിയവയുടെ പ്രവര്‍ത്തനമാതൃകകളും ശാസ്ത്രപരീക്ഷണങ്ങള്‍, ഔഷധ സസ്യങ്ങള്‍, മധുര പാനീയങ്ങള്‍, വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പഴയകാലത്തെ വിവിധതരം പാത്രങ്ങള്‍, മണ്‍ ഭരണികള്‍, താളിയോലകള്‍, എഴുത്താണി, കരണ പെട്ടി, കാര്‍ഷിക ഉപകരണങ്ങള്‍ ഗണിത പഠനോപകരണങ്ങള്‍, പ്രോജക്ടുകള്‍, ഗണിത പസിലുകള്‍, മോഡലുകള്‍, കുട നിര്‍മ്മാണം തുടങ്ങി കൗതുകകരങ്ങളായ ഒട്ടേറെ വസ്തുക്കള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിവിധ ഭാഷകളിലുള്ള പുസ്തക ശേഖരവും മികവിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ 100 ലധികം സൃഷ്ടികളുടെ ശേഖരവും പ്രദര്‍ശനത്തിനു മുതല്‍ കൂട്ടായി. അതോടൊപ്പം ആരോഗ്യവകുപ്പ്, ജില്ല ശുചിത്വ മിഷന്‍, സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, വൈദ്യുത വകുപ്പ്, അനര്‍ട്ട് , ശാസ്ത്ര സാഹിത്യ പരിക്ഷത്, റെയ്ഡ്‌കോ എന്നിവരുമായി സഹകരിച്ചു നടത്തിയ ബോധവല്‍ക്കരണ പ്രദര്‍ശനവും വില്‍പ്പനയും സംഗീത ഉപകരണങ്ങളുടെ ശേഖരണവും ശ്രദ്ധ പിടിച്ചുപറ്റി. ഔഷധസസ്യങ്ങളെക്കുറിച്ച് ദാസന്‍ മാസ്റ്റര്‍ ബോധവല്‍ക്കരണ കഌസ് നടത്തി. പൂര്‍വ്വ വിദ്യാര്‍ഥികളായ സീമ, പ്രിയ എന്നിവരുടേയും ജാന്‍സി കാഞ്ഞിരോട്, അസ്‌കര്‍, ലോഹിതാക്ഷന്‍, ദാസന്‍ മാസ്റ്റര്‍ എന്നിവര്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനവും പ്രദര്‍ശനത്തിനു മാറ്റുകൂട്ടി. സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിലെ അധ്യാപകരും കുട്ടികളും നാട്ടുകാരും രക്ഷിതാക്കളും അടക്കം നിരവധിപേര്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഹരിത സൗഹൃദ വിദ്യാലയ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജനറല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ശശീന്ദ്രന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. ഹെഡ് മിസ്ട്രസ്സ് കെ.പി.ലളിത സ്വാഗതവും കെ.പങ്കജവല്ലി നന്ദിയും പറഞ്ഞു. മികച്ച വിദ്യാര്തികള്‍ക്കുള്ള എല്‍ഐസി യുടെ സമ്മാനദാനം ചടങ്ങില്‍ വച്ച് ബ്രാഞ്ച് മാനജര്‍ പ്രസാദ് മേനോന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി ലക്ഷ്മി, ശ്രീജ വല്‍സന്‍ മഠത്തില്‍, പിടിഎ പ്രസിഡണ്ട് ഉമേഷ് ബാബു, സ്മിത, ജൂണാംബിക എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.