കേരളയാത്രക്ക് സ്വീകരണം നാളെ

Monday 25 January 2016 9:35 pm IST

പാനൂര്‍: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് മുസ്ലീംലീഗ് അഖിലേന്ത്യാ ട്രഷറര്‍ പികെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് നാളെ പാനൂരില്‍ സ്വീകരണമൊരുക്കും. വൈകുന്നേരം 6ന് സ്വീകരണനഗരിയായ പാനൂര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലേക്ക് ജാഥാനായകനെ മേളവാദ്യങ്ങളോടെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുളള അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ:എംകെ.മുനീര്‍, ഇബ്രാഹിംകുഞ്ഞ്, ഇടി.മുഹമ്മദ് ബഷീര്‍ എംപി, പിവി.അബ്ദുള്‍ വഹാബ്, എംഎല്‍മാരായ കെഎം.ഷാജി, അഡ്വ:കെഎന്‍.ഖാദര്‍, അബ്ദു റഹിമാന്‍ രണ്ടത്താണി, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ.മജീദ് തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. സ്വീകരണസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായി വി.നാസര്‍, പിവി.അബ്ദുള്‍സലാം, പികെ.ഷാഹുല്‍ഹമീദ്, മത്തത്ത് അബാസ്ഹാജി, കെവി.ഇസ്മായില്‍, കെസി.കുഞ്ഞബ്ദുളള, യുവി.മൂസഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.