200 ഓളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മോഷണം പോയി

Monday 25 January 2016 9:38 pm IST

പയ്യന്നൂരില്‍ ചുവപ്പന്‍ ഭീകരത: ബിജെപി ഓഫീസ് കയ്യേറി ചുകന്ന പെയിന്റടിച്ചു പയ്യന്നൂര്‍: ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിനു നേരേ അക്രമം. ഓഫീസിന്റെ ചുവരുകളില്‍ ചുകപ്പ് പെയിന്റടിച്ച് വികൃതമാക്കുകയും അസഭ്യവാക്കുകള്‍ എഴുതി വെക്കുകയും ചെയ്തു റോഡിലെ വിവിധ സ്ഥലങ്ങളില്‍ എഴുതിയ ചുവരെഴുത്തുകളും വികൃതമാക്കിയിട്ടുണ്ട്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 200 ലധികം ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും കാണാതാവുകയും ചെയ്തിട്ടുണ്ട്. പയ്യന്നൂരില്‍ വിമോചനം യാത്രക്ക് ലഭിച്ചവന്‍ ജനപങ്കാളിത്തത്തില്‍ വിറളിപൂണ്ട സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റ ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് എം.പി.രവിന്ദ്രന്റെ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് സി.സത്യപ്രകാശന്‍ മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം കെ.രജ്ഞിത്ത് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.