തൊടുപുഴ: മദ്യം തലയ്ക്ക് പിടിച്ചതിനെ തുടര്‍ന്ന് സ്കൂളില്‍ ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. തൊടുപുഴ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ അഴിഞ്ഞാടിയത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ നാലംഗ സംഘമാണ് ഇന്നലെ ഉച്ചയോടെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിനിടയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത്. സംഭവം അധ്യാപകരെ കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പ്രിന്‍സിപ്പാള്‍ വിവരം പോലീസില്‍ അറിയിക്കുന്നത്. പോലീസ് വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസുകാരോടും വിദ്യാര്‍ത്ഥികള്‍ കയര്‍ത്തു. പിടിയിലായവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ മാതാപിതാക്കളെ വിളിച്ച് വരുത്തി താക്കീത് നല്കിയ ശേഷം വിട്ടയച്ചു. മറ്റ് രണ്ട് പേര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: