ചെറുതോണി: മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി കൊയിലോവീട്ടില് അനീഷ് എന്നുവിളിക്കുന്ന സിറിള്‍ ജോസഫിനെ (29)നെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി തടിയമ്പാട് ടൗണില്‍ സംശയകരമായി കണ്ട ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം തെളിഞ്ഞത്. മണിയാറന്‍കുടി വട്ടമേട് പുതുകൊള്ളില് അനിലിന്റെ ഭാര്യ രാജി നടത്തുന്ന പലചരക്ക് കട കുത്തിതുറന്ന് 15000 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നതിനാണ് അറസ്റ്റ്. ഇയാള്‍ മറ്റൊരു അടിപിടി കേസിലും പ്രതിയാണ്. ഇടുക്കി എസ്.ഐ കെ.വി ഗോപിനാഥന്, ഹെഡ്കോണ്‍സ്റ്റബിള്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസറ്റുചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: