പാലം അപകടാവസ്ഥയില്‍ മെഴുകുംചാല്‍ നിവാസികള്‍ ആശങ്കയില്‍

Monday 25 January 2016 10:00 pm IST

അടിമാലി : പതിറ്റാണ്ടുകള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ അനുവദിച്ചുകിട്ടിയ പാലം പത്തു വര്‍ഷം പോലും തികയും മുന്‍പേ പാലം അപകടാവസ്ഥയിലായി. ദേവിയാര്‍ പുഴയ്ക്ക് കുറുകെ  12-ാം മൈല്‍- മെഴുകുംചാല്‍ മേഖലകളെ തമ്മില്‍ ബദ്ധിപ്പിക്കുന്ന 50 മീറ്ററോളം നീളം വരുന്ന പാലത്തിന്റെ മൂന്ന് തൂണുകളില്‍ നടുഭാഗത്തെ തൂണാണ് കടപുഴകി വീണത്. മൂന്ന് തൂണുകളില്‍ നടുഭാഗത്തുളള ഒന്ന് തകര്‍ന്നതോടെ പാലത്തിന് ബലക്ഷയമുണ്ടായി . ഏതു നിമിഷവും  നിലംപതിക്കാവുന്ന അവസ്ഥയിലുമായതോടെ വന്‍ദുരന്തമാണ് കാത്തിരിക്കുന്നത്. ഇതുവഴിയാത്രചെയ്യുവാന്‍ ജനങ്ങള്‍ മടിക്കുകയാണ് . ഇതുവഴി യാത്രചെയ്യാനാവാതെ വന്നാല്‍ കിലോമീറ്ററുകള്‍ താണ്ടി ഇരുമ്പുപാലത്തെത്തിവേണം പ്രദേശവാസികള്‍ക്ക് യാത്ര ചെയ്യാന്‍. പാലത്തിന്റെ അപകടസ്ഥിതി മനസിലാക്കി സുരക്ഷ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പഞ്ചായത്തധീക്യതര്‍ കുറ്റകരമായ അനാസ്ഥതുടരുകയാണ് . പാലം അപകടാവസ്ഥയില്‍  എന്ന് ബോര്‍ഡ് സ്ഥാപിച്ച് അധിക്യതര്‍ തടിയുരുകയാണ്‌ചെയ്തിട്ടുളളത് . പുഴയില്‍ അനധിക്യതമായി മണല്‍വാരിയതാണ് തൂണ്‍ മറിഞ്ഞ് പാലം അപകടാവസ്ഥയിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. 2005-2006 കാലഘട്ടത്തില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ.് പലഘടങ്ങളായാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.  സമീപപ്രദേശങ്ങളില്ലൊം അധികൃതരുടെ ഒത്താശയോടെ നിരവധി വര്‍ഷങ്ങങ്ങളായി അനധിക്യത മണല്‍ വാരല്‍ നടക്കുങ്ങെങ്കിലും അധിക്യതര്‍ ഉറക്കം നടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.