കോട്ടയം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന എന്‍.ഗോവിന്ദമേനോന് പുരസ്കാര സമര്‍പ്പണം, കരയോഗ അവാര്‍ഡ്, എന്‍ഡോവ്മെന്റ് , സ്കോളര്‍ഷിപ്പ്, ധനസഹായം എന്നിവയുടെ വിതരണം, വിവിധ രംഗങ്ങളില്‍ മികവുപപുലര്ത്തിയ പ്രതിഭകളെ ആദരിക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കരയോഗ കുടുംബങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് അനുമോദനം, വിദ്യാഭ്യാസ-തൊഴില്‍ പരിശീലന കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം എന്നിവ ഇന്ന് ഉച്ചയ്ക്ക് 2ന് കെപിഎസ് മേനോന് ഹാളില്‍ നടക്കും. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റും അഭിഭാഷകനുമായിരുന്ന അഡ്വ.എന്‍.ഗോവിന്ദമേനോന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം അദ്ധ്യാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ.എസ്.ശിവദാസിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിക്കും. താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന മന്നം അക്കാദമി ഓഫ് ഹയര്ലേണിംഗ് റിസര്‍ച്ച് ആന്റ് ഗൈഡന്‍സ് സെന്റര്‍(മാര്‍ഗ്) കോട്ടയം അസ്സി. കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും. വിവിധ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും കോട്ടയം അര്‍ബന്‍ ബാങ്ക് ചെയര്മാന് അഡ്വ.കെ.അനില്‍കുമാറും ധനസഹായങ്ങള്‍ വനിതാ യൂണിയന് പ്രസിഡന്റ് വത്സ ആര്.നായരും വിതരണം ചെയ്യും. യൂണിയന് വൈസ് പ്രസിഡന്റ് എം.ജി.ചന്ദ്രശേഖരന് നായര്‍, യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: