പാലാ: കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന പൊന്‍കുന്നം-പാലാ – തൊടുപുഴ റോഡ് നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് കെ.എം. മാണി എം.എല്‍.എ. കെ.എസ്.ടി.പി. അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്‍കുന്നം – പാലാ – തൊടുപുഴ റോഡ് 231 കോടി മുടക്കിയാണ് നവീകരിക്കുന്നത്. പൊന്‍കുന്നം ടൗണ്‍, പൈക ടൗണ്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ജോലികള്‍ ഉടന്‍ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: