സ്വകാര്യബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

Monday 25 January 2016 11:04 pm IST

കോട്ടയം: കോട്ടയം ചാലുകുന്ന്- മെഡിക്കല്‍ കോളജ് റൂട്ടില്‍ ചുങ്കത്ത് സ്വകാര്യബസ്സിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പത്തുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം. കോയമ്പത്തൂരില്‍നിന്നും കൊട്ടാരക്കരക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. മുമ്പില്‍ പോവുകയായിരുന്ന കുറുപ്പന്തറ- കോട്ടയം റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന സഫാ ട്രാവല്‍സ് എന്ന ബസിന്റെ പിന്നിലാണ് ഇടിച്ചത്. ചുങ്കത്ത് റോഡിലെ ഹമ്പിന് സമീപമെത്തിയപ്പോള്‍ സ്വകാര്യബസ് വേഗം കുറച്ചു. ഈ സമയം പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി ബസ് പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും സ്വകാര്യബസിന്റെ പിന്‍ഭാഗവും തകര്‍ന്നു. കെഎസ്ആര്‍സിടി ബസിലെ യാത്രക്കാര്‍ക്കാണ് പരിക്ക്. ഇവര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശുശ്രൂഷ നല്‍കി. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.