കോട്ടയം: ക്ലാസ്മുറികളില്‍ കുട്ടികളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരെ പുറജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസി. പി.എസ്.ഗോപകുമാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സെന്‍സസ് എന്‍പിആര്‍ അപ്ഡേഷന് പോലുള്ള ജോലികള്‍ക്ക് അദ്ധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് ക്ലാസ് മുറികളെ അവതാളത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോത്തല എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, എഫ്ഇടിഒ ജില്ലാ പ്രസിഡന്റ് വിപനചന്ദ്രന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ആര്.സാനു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാര്‍ കോട്ടയം വെസ്റ്റ് എഇഒ സി.ജെ.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭ്യാസദര്ശന എന്ന വിഷയത്തെ ആസ്പദമാക്കി മീനടം ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനം എന്‍ടിയു സംസ്ഥാന സമിതിയംഗം കെ.വി.ശ്രീധരന് ഉദ്ങഘാടനം ചെയ്തു. സതീഷ് ചന്ദ്രന്, അജയകുമാര്‍, ജിതിന് ഗോപാല്‍, രാധിക.ബി.നയര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: