മലപ്പുറം: ജെറ്റ് എയര്‍വേസിന്റെ വിമാനം വൈകുന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
കരിപ്പൂരില്‍ നിന്നും ദോഹയിലേക്ക് പുലര്‍ച്ചെ 12.30ന് പുറപ്പടേണ്ട ജെറ്റ് എയര്‍വേസാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി വൈകിയത്. 12.30ന് പുറപ്പെടേണ്ട വിമാനം രാവിലെ ഒന്‍പത് കഴിഞ്ഞു പുറപ്പെടാതെ വന്നതോടെ യാത്രക്കാര്‍ ക്ഷുഭിതരാവുകയായിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: