ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്നു

Wednesday 27 January 2016 11:29 am IST

തിരുവനന്തപുരം: ആറ്റിങ്ങല്‍ ബസ് സ്റ്റന്‍ഡിനു സമീപം പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പുല്ലമ്പാറപാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ എസ്.നായരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്സാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ഐ.ഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. ബസ് സ്റ്റന്‍ഡിനു സമീപത്തെ ആദിത്യ ജൂവലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. തലയ്ക്കു ശരീരത്തും ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി രക്തം പുരണ്ട നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പൊലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്‍ സൂരജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.