ഇരിട്ടി: ഇരിട്ടി കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിര്‍ഭരമായ ഇളനീര് കാവ് വരവ് നടന്നു. പയഞ്ചേരി കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാണ് ഭക്തര്‍ ഇളനീര് കാവുകളുമായി പുറപ്പെട്ടത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഇളനീര്‍കാവ് ഘോഷയാത്ര കൈരാതി കിരാത ക്ഷേത്രത്തിലെത്തി ക്ഷേത്രം പ്രദക്ഷിണം ചെയ്ത ശേഷം ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു. ഈ ഇളനീരുകള്‍ ഇന്നലെ രാവിലെ ഭഗവാന് അഭിഷേകം ചെയ്തു. ചൊവ്വാഴ്ച രാത്രി നടന്ന ആദ്ധ്യാത്മിക സദസ്സില്‍ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സിക്രട്ടറി രാജേഷ് കക്കട്ടില്‍ പ്രഭാഷണം നടത്തി. പരിപാടി നഗരസഭാ കൗണ്‍സിലര്‍ എന്‍.കെ.ഇന്ദുമതി ഉദ്ഘാടനം ചെയ്ത ക്ഷേത്രം വൈസ് പ്രസിഡന്റ് പി.കരുണാകരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: