അമ്പലപ്പുഴ: കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിനെത്തുടര്‍ന്ന് അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ജനരക്ഷായാത്രയുടെ ബാനറില്‍ നിന്നും വി.എം. സുധീരനെ ഒഴിവാക്കി. വി.എം.സുധീരന് നയിക്കുന്ന ജനരക്ഷായാത്രയുടെ പ്രചാരണത്തിനായി കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ബാനറിലാണ് സുധീരനെ ഒഴിവാക്കിയത്. നിലവില്‍ മഹാത്മാ ഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നെഹ്റുവും മാത്രമാണ് ബാനറിലുള്ളത്.
കഴിഞ്ഞ കുറേ നാളുകളായി അമ്പലപ്പുഴയില്‍ നടക്കുന്ന എ, ഐ ഗ്രൂപ്പുപോരുകളുടെ ഭാഗായാണ് വി.എം. സുധീരന്റെ എതിര്‍പക്ഷക്കാര്‍ക്ക് സ്വാധീനമുള്ള പടിഞ്ഞാറേ നടയില്‍ സുധീരന്റെ ചിത്രം ഒഴിവാക്കി ബാനര്‍ കെട്ടിയതെന്ന് പറയുന്നു.
എന്നാല്‍ ഇതിനെതിരെ സുധീരന്റെ ഫോട്ടോയുള്ള ബാനര്‍ സ്ഥാപിക്കാന്‍ മറുവിഭാഗം തയ്യാറാകാത്തതും സുധീര വിരുദ്ധപക്ഷത്തിന് കരുത്തായിക്കഴിഞ്ഞു. 29ന് കളര്‍കോട് ജങ്ഷനിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: