തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിദ്യാലയം 38-ാം വാര്‍ഷികാഘോഷം നാളെ 5 മണിക്ക് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വിദ്യാലയ സമിതി പ്രസിഡന്റ് പി.കുഞ്ഞിരാമന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് അദ്ധ്യാപകന് ടി.എം.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അജയ് കുമാര്‍ മിനോത്ത് മുഖ്യപ്രഭാഷണം നടത്തും. വിദ്യാലയം പ്രധാനാദ്ധ്യാപകന് ഇ.വി.ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍ കെ.വത്സരാജന്‍, വിദ്യാലയ ക്ഷേമ സമിതി പ്രസിഡന്റ് പി.പി.മഹേഷ്, മാതൃസമിതി പ്രസിഡന്റ് വി.സുധ, സ്ക്കൂള് ലീഡര്‍ സി.വി.ആനന്ദ് എന്നിവര്‍ പ്രസംഗിക്കും. പി.ഗോവിന്ദ മേനോന് എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. ജില്ലാ എക്സ് സര്‍വ്വീസ് മെന്‍ മള്‍ട്ടി പര്‍പ്പസ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിന് നല്കുന്ന ലാപ്ടോപ്പ് സൊസൈറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ വി.പി.രഞ്ചി കൈമാറുകയും സമ്മാനദാനം നിര്‍വ്വഹിക്കുകയും ചെയ്യും. വിദ്യാലയ സമിതി സെക്രട്ടറി സി.സി.ഇന്ദുകലാധരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.പി.ലത നന്ദിയും പറയും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: