തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിമുഖ്യത്തില്‍ മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ മോക്ക് പോള്‍ സംഘടിപ്പിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസര്‍മാരും വിദ്യാര്‍ത്ഥികളായിരുന്നു എന്നതായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്, ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു, തളിപ്പറമ്പ് തഹസില്‍ദാര്‍ പി.വി.ഗോപാലകൃഷ്ണന്, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പ്രിന്‍സിപ്പാള്‍ ടി.പി.മായാമണി, സ്ക്കൂള് പ്രധാനാദ്ധ്യാപിക പി.എന്‍.കമലാക്ഷി, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.രാജന്, സിനി ആര്‍ട്ടിസ്റ്റ് സന്തോഷ് കീഴാറ്റൂര്‍, പി.കെ.രാമകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: