പ്രസ്‌ക്ലബ് കുടുംബ സംഗമം നടത്തി

Wednesday 27 January 2016 8:22 pm IST

കണ്ണൂര്‍: കണ്ണൂര്‍ പ്രസ്‌കഌബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പയ്യാമ്പലം അറേബ്യന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, നടി സനുഷ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. എ.പി.അബ്ദുല്ലക്കുട്ടി എംഎല്‍എ, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, സംസ്ഥാന കമ്മിററിയംഗം സി.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.ബാബു, മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി എന്‍.പി.സി. രംജിത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പ്രശാന്ത് പുത്തലത്ത്,ജോയിന്റ് സെക്രട്ടറി സി.വി. സാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കണ്ണൂര്‍ രാഗവിസ്മയയുടെ കലാവിരുന്നും അരങ്ങേറി. കഴിഞ്ഞ വര്‍ഷം വിവിധ അവാര്‍ഡുകള്‍ നേടിയ മാതൃഭൂമിയിലെ ബിജു പരവത്ത്, മനോരമ ന്യൂസിലെ അഭിലാഷ് ജോണ്‍, വി.വി. ജയരാജ്, മംഗളത്തിലെ കെ. സുജിത്ത്, മലയാള മനോരമയിലെ കെ.പി.സഫീന എന്നിവര്‍ക്ക് പി.കെ.ശ്രീമതി എം.പി ഉപഹാരം നല്‍കി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.