അഭ്യുദയം നിനക്കാശുവരുത്തുവാ-
നിപ്പോളിവിടേയ്ക്കു വന്നിതുഞാനെടോ
താപത്രയവും വിഷാദവും തീര്ന്നുപോം
ആപത്തുമറ്റുള്ളവയുമൊഴിഞ്ഞുപോം
ശത്രുനാശം വരും രോഗവിനാശനം
വര്ദ്ധിക്കുമായുസ്സു സല്ക്കീര്ത്തിവര്ദ്ധനം
ഇത്ഥമാദിത്യ ഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിക്കനീ
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേനമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേനമഃ
സത്വപ്രധാനായ തത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
(അദ്ധ്യാത്മ രാമായണം- എഴുത്തച്ഛന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: