ഹരിദ്വാര്‍: ഹരിദ്വാര്‍ ഗംഗാ തീരത്തെ വ്യാസാശ്രമം സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്തുതികളാല്‍ സമ്പന്നം. ഗുരു സമാധി ശ്രീപാദാനാം ആരാധന ഉത്സവലഹരിയിലായ വ്യാസാശ്രമം സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ വിവിധ ഘട്ടങ്ങളിലെ ഛായാചിത്രങ്ങളും ഗുരുവചനങ്ങളുമായി അലംകൃതം…. ഭക്തജന വചനങ്ങളില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമിഅനുഭവകഥകള്. ക്ഷേത്രത്തില്‍ ഗുരുവന്ദനം.
കീര്‍ത്തനങ്ങളില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമി രചനകള്‍. ആത്മീയ ഗുരുവിന്റെ സമാധിയുടെ ദു:ഖത്തിലും യതിവര്യന്റെ സ്മൃതികളുമായി മഞ്ഞിന്റെ കാഠിന്യത്തെ മറന്ന് ഭക്തജനം സുധീന്ദ്ര തീര്‍ത്ഥ സ്വാമി ശ്രീ പാദാനാം ആരാധന മഹോത്സവത്തെ അവിസ്മരണീയമാക്കുന്നു. ‘പരമഗുരു ശ്രീ പാദാനാം ആരാധനാ ഉത്സവത്തിന് പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രി സുരേഷ് പ്രഭു, കേരള സര്‍ക്കാര്‍ പ്രതിനിധികളായി എം.എല്‍.എമാരായ ഹെബി ഈഡന്, ഡൊമനിക് പ്രസന്റേഷന്, കര്‍ണ്ണാടക മുന്‍ എം.എല്‍.എ യോഗേഷ്, രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ അംഗരക്ഷകന് അശോക് കിണി, മഹാരാഷ്ട്രയിലെ വ്യവസായ പ്രമുഖരായ രംഗനാഥ ശേണായ്, രഘുനന്ദന് കമ്മത്ത്, ജി.ദാമോദരറാവു, പ്രമുഖ ബാങ്ക് ചെയര്മാന്മാര്, ക്ഷേത്രം ട്രസ്റ്റികള്‍, ജി.എസ്.ബി സമാജ കേന്ദ്രങ്ങളുടെ ഭരണസാരഥികള്‍ തുടങ്ങിയവര്‍ ഹരിദ്വാറിലെ ഗുരു സമാധി ആരാധന ഉത്സവത്തിനെത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: