കൊച്ചി: രാഷ്ട്ര സേവികാ സമിതിയുടെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ല തരുണീ സമ്മേളനം ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്നു. സമ്മേളനം എറണാകുളം ശ്രീശാരദാശ്രമത്തിലെ മാതാജി പ്രവാജിക സുമേധ പ്രാണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ‘തേജോമയ ഭാരതം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ലക്ഷ്മീ കുമാരി അമ്മയും ‘രാഷ്ട്ര സേവികാ സമിതി എന്ത് എന്തിന്’ എന്ന വിഷയത്തെ ആസ്പദമാക്കി അഖിലഭാരതീയ സഹകാര്യവാഹിക അല്‍ക ഇനാം ദാറും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. നാം ഭാരതത്തിന്റെ മുഖ്യവിധിതാക്കള് എന്ന ശ്രേണീതല ചര്‍ച്ചയ്ക്ക് പ്രാന്തകാര്യവാഹിക ഡോ.ആര്യാദേവി, എറണാകുളം ശാഖാ മുഖ്യശിക്ഷിക അഡ്വ.ഒ.എം. ശാലിന, പത്രപ്രവര്‍ത്തക പത്മജാമേനോന് എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ അഡ്വ.കെ.എല്‍. ശ്രീകല, അഡ്വ.മഹേശ്വരി, വീണ, അഡ്വ.ഷീലാദേവി, അഡ്വ.മിനി ഗോപിനാഥ്, അഡ്വ.അശ്വനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: