കിണറില്‍ പുലിയുടെ ജഡം; നാട്ടുകാര്‍ ഭീതിയില്‍

Wednesday 27 January 2016 10:56 pm IST

കൂത്താട്ടുകുളം: മാറിക അമ്പാട്ടുകണ്ടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. അമ്പാട്ടുകണ്ടം മണ്ണാത്ത് കട്ടയില്‍ ക്ലമന്റിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് പുലി വീണത്. ബുധനാഴ്ച രാവിലെ കിണര്‍ വല കീറിക്കിടക്കുന്നതു കണ്ട വീട്ടുകാര്‍ പട്ടി വീണതാകാം എന്ന ധാരണയില്‍ മോട്ടോര്‍ ഉപയോഗിച്ച് കിണര്‍ വറ്റിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പത്തടിയിലേറെ വെള്ളമുണ്ടായിരുന്നു. വെള്ളം വറ്റി വന്നപ്പോഴാണ് കിണറ്റില്‍ വീണത് പട്ടിയല്ല, പുലിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. പരിശോദനയില്‍, ചത്തത് ആണ്‍പുലിയാണെന്ന നിഗമനമാനുള്ളത്. ചത്ത ഒരു പൂച്ചയേയും കിണറ്റില്‍ നിന്നും കിട്ടി. പൂച്ചയെ പിന്തുടര്‍ന്ന് വന്ന പുലി കിണറ്റില്‍ വീണതാകാമെന്ന് കരുതുന്നു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും ഫോറസ്റ്റ് ഉേദ്യാഗസ്ഥരെത്തിയാലേ പുലിയെ ഏറ്റെടുക്കാനാകു എന്നറിയിച്ചു. പുലിയെ കാണാന്‍ വന്‍ ജനകൂട്ടമാണ് സ്ഥലത്തെത്തിയത്. തൊടുപുഴയില്‍ നിന്നും ഫോറസറ്റ് ഉേദ്യാഗസ്ഥര്‍ എത്തി വൈകുന്നേരത്തോടെ, പുലിയുടേയും പൂച്ചയുടെയും ജഡങ്ങള്‍ ഏറ്റെടുത്തു. തൊടുപുഴയില്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോദനക്കു ശേഷം ഇന്ന് പോസ്റ്ററുമാര്‍ട്ടം നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു. ഇടുക്കി കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയാണ് മാറിക, അമ്പാട്ടുകണ്ടം ഭാഗം. അമ്പാട്ടുകണ്ടംഭാഗങ്ങളില്‍ കോഴികളെ നഷ്ടപ്പെടുന്ന സംഭവം അടുത്ത ദിവസങ്ങില്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ കഴിഞ്ഞ ദിവസം അജ്ഞാത ജീവിയെ കണ്ടതായും പറയുന്നു. പുലി കാണപ്പെട്ട പുരയിടത്തിനു സമീപം 30 ഏക്കറോളം റബ്ബര്‍ തോട്ടമുള്ളതല്ലാതെ വനമേഖലയില്ല. സംഭവത്തേത്തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.