അരുണാചല്‍: സുപ്രീം കോടതി വിശദീകരണം തേടി

Wednesday 27 January 2016 11:51 pm IST

ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രപതി ഭരണത്തിന് എതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൗരവതരമായ സംഭവങ്ങളാണ് അരുണാചലില്‍ അരങ്ങേറിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ നവംബറില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമായ കൂറുമാറിയതിനെത്തുടര്‍ന്നാണ് അരുണാചലില്‍ പ്രതിസന്ധി ഉടലെടുത്തത്. ഭരണത്തിലെ അനിശ്ചിതത്വം നീണ്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.