സോളാര്‍ അഴിമതി: യുവമോര്‍ച്ച മാര്‍ച്ചില്‍ പോലീസ് അതിക്രമം

Thursday 28 January 2016 2:20 am IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും. ലാത്തിച്ചാര്‍ജ്ജില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. ചന്ദ്രകിരണ്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ആനന്ദ് എന്നിവര്‍ക്ക് പരിക്കുപറ്റി. മാര്‍ച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ജില്ലാ സെക്രട്ടറിമാരായ എം.എ ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, കരമന പ്രവീണ്‍, പ്രശോഭ്, അഖില്‍, ശ്രീലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.