ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്നും സര്‍വ്വേ. എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരാശരിക്കും മുകളിലുള്ള സര്‍ക്കാരാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍. നരേന്ദ്ര മോദി ശരാശരിയേക്കാള്‍ മുകളിലുള്ള പ്രധാനമന്ത്രിയാണെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
സര്‍വ്വെയില്‍ പങ്കെടുത്ത 46 ശതമാനം പേരും എന്‍ഡിഎ സര്‍ക്കാര്‍ വളരെ നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. 54 ശതമാനം പേര് മോദി വളരെ നല്ല പ്രധാനമന്ത്രിയാണെന്ന് രേഖപ്പെടുത്തി.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 38 ശതമാനം വോട്ട് ലഭിച്ച് 301 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് പ്രവചിക്കുന്നു. 2014ല്‍ നിന്നും ചെറിയ ഇടിവ് മാത്രമാണ് സംഭവിക്കുക. കോണ്‍ഗ്രസിനും യുപിഎ സഖ്യകക്ഷികള്‍ക്കും 28 ശതമാനം വോട്ടോടെ 108 സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് 43 ശതമാനവും കോണ്‍ഗ്രസിന് 14 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.
ആംആദ്മി പാര്‍ട്ടി നാല് ശതമാനം വോട്ട് നേടും. മറ്റ് പ്രാദേശിക കക്ഷികള്‍ക്കെല്ലാം തിരിച്ചടിയുണ്ടാകും. രാജ്യത്തെ നയിക്കാന്‍ മോദി തന്നെയാണ് കരുത്തനായ നേതാവെന്ന് 62 ശതമാനം പേര് പറയുന്നു. 20 ശതമാനം പേരുടെ പിന്തുണ രാഹുലിനും ഏഴ് ശതമാനം പേരുടെ പിന്തുണ കേജ്രിവാളിനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: