കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത ശക്തികള്‍ ഈസ്റ്റ് ബംഗാളിന് രണ്ടാം ജയം. ലീഗിലെ പുതുമുഖങ്ങള്‍ ഡിഎസ്കെ ശിവാജ്യന്സിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി ഈസ്റ്റ് ബംഗാള്‍. 29ാം മിനിറ്റില്‍ റാന്‍ഡി മാര്‍ട്ടിനസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.
നാലു മത്സരങ്ങളില്‍ രണ്ടു ജയവും രണ്ടു സമനിലയമുള്പ്പെടെ എട്ടു പോയിന്റുമായി രണ്ടാമതാണ് ഈസ്റ്റ് ബംഗാള്‍. മൂന്നു കളികളില്‍ മൂന്നും ജയിച്ച ബെംഗളൂരു എഫ്സി ഒമ്പത് പോയിന്റുമായി ഒന്നാമത്. മൂന്നില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെ നിലവിലെ ജേതാക്കള്‍ മോഹന്‍ ബഗാന് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: