വാളത്തുംഗല്‍: കാഞ്ഞിരക്കാട് ഏരിയായില്‍ സാമൂഹ്യവിരുദ്ധന്മാരും മയക്കുമരുന്ന് മാഫിയയും അക്രമണം പതിവാക്കുകയാണ്. കഴിഞ്ഞ മാസം ബിജെപി പ്രവര്‍ത്തകരായ രജനീഷിനെയും അഭിലാഷിനെയും ഈ സംഘം ക്രൂരമായി മര്‍ദിച്ചിരുന്നു. വടിവാളും ഇരുമ്പുവടികളും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ഇവരുടെ തലക്ക് ഗുരുതര പരുക്കേറ്റിരുന്നു. അതേസമയം ഇത്തരം അക്രമി സംഘങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ശ്രമിക്കുന്നില്ല. ഇവരെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് യാതൊരു പ്രകോപനവും ഇല്ലാതെ വീട്ടിനുള്ളില്‍ കയറി ദമ്പതികളായ ഉദയകുമാര്‍(42), ഭാര്യ വിജയശ്രീ (38) എന്നിവരെ ക്രൂരമായി ത്രിവേണി ജംഗ്ഷനിലുള്ള സാമൂഹ്യവിരുദ്ധസംഘം വീടിനുള്ളില്‍ കയറി മര്‍ദ്ദിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പ്രദേശത്ത് ഇതേ അക്രമി സംഘത്തിന്റെ ഇരകളാകുകയാണ് പലരും. ഇവരെ ഭയന്ന് പലരും പരാതി കൊടുക്കുവാനും തയ്യാറാകുന്നില്ല. വൈകുന്നേരങ്ങളിലും അര്‍ദ്ധരാത്രിയിലുമാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ലഹരിവസ്തുക്കളുടെ വന്‍ശേഖരമാണ് പുറത്തുനിന്ന് ഇതേ അക്രമി സംഘം പ്രദേശത്ത് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: