കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക്ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി.
തലശേരി സെഷന്‍സ് കോടതി ശനിയാഴ്ചത്തേയ്ക്കാണ് ഹര്‍ജി മാറ്റിവച്ചത്. പ്രതിയാകുന്നതിനു മുന്‍പ് ജയരാജന് സമര്‍പ്പിച്ച രണ്ടു മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: