കണ്ണൂര്‍: 2016-17 അധ്യയന വര്‍ഷം സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലും കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളിലും 7, 8 ക്ലാസ്സുകളിലേക്ക് (ഇംഗ്ലീഷ്, മലയാളം മീഡിയം) കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും, സംസ്ഥാന മല്‍സരങ്ങളില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്കും 9-ാം ക്ലാസിലേക്കും പ്രവേശനം നല്‍കും. ഇപ്പോള്‍ 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന 14 വയസ്സില്‍ താഴെ പ്രായമുള്ള (01-01-2002 നു ശേഷം ജനിച്ചവര്‍) കണ്ണൂര്‍ ജില്ലയിലെ അത്ലറ്റിക്സ്, ഫുട്ബാള്‍, വോളിബാള്‍ ബാസ്കറ്റ്ബാള്‍ കളിക്കാരുടെ ജില്ലാതല പ്രാഥമിക തിരഞ്ഞെടുപ്പ് 29 നു രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ചും ഫെബ്രവരി 2 ന് പേരാവൂര്‍ മേഘലയിലുള്ള കായികതാരങ്ങള്‍ക്കായി പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലും നടത്തുന്നതാണ്. താല്പര്യമുള്ള കായികതാരങ്ങള്‍, പഠിക്കുന്ന ക്ലാസ്, വയസ്സ്, കായിക രംഗത്തെ മികവ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി രാവിലെ 9 മണിക്ക് സെലക്ഷന് നടക്കുന്ന സ്ഥലത്തു ഹാജരാകണം. ജില്ലാ തല തെരഞ്ഞെടുപ്പില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് ലഭിക്കുന്ന കായിക താരങ്ങള്‍ക്കു 2016 ഫെബ്രവരി 5 ന് കണ്ണൂരില്‍ നടക്കുന്ന സോണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങള് ംംം.ുെീൃെേരീൗിരശഹ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0497 2700485, 9447647276, 9446305336.
പ്രതികരിക്കാൻ ഇവിടെ എഴുതുക: