ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി

Thursday 28 January 2016 8:28 pm IST

കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി. ഇന്നലെ പുലര്‍ച്ചെ താഴെ ചൊവ്വ വൈദ്യുതി സബ്‌സ്റ്റേഷന് സമീപമാണ് അപകടം. ഡ്രൈവര്‍ തിരുച്ചിറപ്പളളി സ്വദേശി രാമചന്ദ്ര (38) ന് അപകടത്തില്‍ പരിക്കേറ്റു. സമുദ്ര റസ്റ്റോറന്റിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കൊച്ചിയില്‍ നിന്നും മാംഗഌരുവിലേക്ക് പോവുകയായിരുന്ന ലോറിയില്‍ വാതകമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിറ്റി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.