കണ്ണൂര്‍: വിഷരഹിത പച്ചക്കറികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കൊട്ടിയൂര്‍ പഞ്ചായത്തില്‍ തുടങ്ങിയ സഞ്ചരിക്കുന്ന ജൈവപച്ചക്കറി യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കൃഷിവകുപ്പിന്റെയും ഫാര്‍മേഴ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കര്‍ഷകനായ ഇരട്ടത്തോടിലെ സോണി പുത്തന്‍പുരയുടെ പച്ചക്കറി കൃഷിയിടത്തിലാണ് നടന്നത്. ജൈവകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ യൂണിറ്റ് വഴി കണ്ണൂര്‍, തലശ്ശേരി വരെയുള്ള പ്രദേശങ്ങളിലെത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്, കേളകം ഗ്രാമപഞ്ചായത്ത് അംഗം തോമസ് കണിയാംഞാലില്‍, കൃഷി ഓഫീസര്‍ സി.ആര്.ഷിത, കൃഷി അസിസ്റ്റന്റ് പി.വി.ഷൈലജ, ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്റ് പോള്‍സണ്‍ വലിയമറ്റം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: