കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോട് പ്രസംഗകല അക്കാദമിയുടെ ലോകത്തെ അറിയൂ, കാലത്തെയും പദ്ധതിയുടെ ഭാഗമായി പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിജ്ഞാന സമാഹരണ മത്സരം 2016 സംഘടിപ്പിക്കാന്‍ വാണിദാസ് എളയാവൂരിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന അക്കാദമി നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ പ്രധാന വാര്‍ത്തകള്‍ ഡയറി രൂപത്തില്‍ എഴുതി തയ്യാറാക്കണം. പ്രതിമാസ വിലയിരുത്തലുകള്‍ നടത്തും. പൊതുവിജ്ഞാന സമാഹരണത്തില്‍ ആദ്യത്തെ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5001, 2001, 1001 രൂപ ക്യാഷ് അവാര്‍ഡും വിജ്ഞാന ശ്രീ പുരസ്കാരവും കോളേജ് ഓഫ് കൊമേഴ്സ് ചെയര്മാന് സി.അനില്‍കുമാര്‍ വാഗ്ദാനം ചെയ്തു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ആര്.പ്രഭാകരന്, ജനറല്‍ സെക്രട്ടറി, പ്രസംഗ കല അക്കാദമി, കൃഷ്ണമേനോന് നഗര്‍, കണ്ണൂര്‍-4 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: