പയ്യന്നൂര്‍: അരനൂറ്റാണ്ട് പിന്നിട്ട കുഞ്ഞിമംഗലം കുമാര്‍ സ്മാരക ക്ലബ്ബ് ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടം 31ന് മൂന്ന് മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ലൈബ്രറി ഹാള്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കൃഷ്ണനും പി.ഭരതന് സ്മാരക ഹാള്‍ സി.കൃഷ്ണന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ക്ലബ് ഓഫീസിന്റെ ഉദ്ഘാടനം എംഎസ്പി കമാന്റന്റ് യു.ഷറഫലി നിര്‍വ്വഹിക്കും. 6.30ന് പഴയകാല ക്ലബ്ബ് പ്രവര്‍ത്തകരെ സി.കെ.പി. പത്മനാഭന് ആദരിക്കും. തുടര്‍ന്ന് കതിവനൂര്‍ വീരന് നാടകം അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: