കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭസമിതി കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം 10 ദിവസം പിന്നിട്ടു. പ്രക്ഷോഭസമിതി ജനറല്‍ കണ്‍വീനര്‍ ഡി.സുരേന്ദ്രനാഥിനെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം ജനകീയസമിതി നേതാവ് ഇ.മനീഷാണ് സത്യാഗ്രഹ സമരം നടത്തുന്നത്. മനീഷിന്റെ നിരാഹാരം ഏഴ് ദിവസം പിന്നിട്ടു. ജില്ലാ അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആശുപത്രി അധികൃതര്‍ സമരപ്പന്തലിലെത്തി മനീഷിന്റെ ആരോഗ്യ നില വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: