ഏച്ചൂര്‍: പ്രസിദ്ധമായ ഏച്ചൂര്‍ ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യമൃത് സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുണ്ടേരി, ഏച്ചൂര്‍, കൊളച്ചേരി, വാരം, എളയാവൂര്, ചേലോറ എന്നീ മഠങ്ങളിലെ നെയ്യമൃതകാരുടെ സംഗമം നടന്നു. ഫെബ്രുവരി 19ന് 4മണിക്ക് വിവിധ മഠങ്ങളില്‍ നിന്നുള്ള മുപ്പത് വ്രതക്കാര്‍ നെയ്യമൃത് എഴുന്നള്ളിച്ചുകൊണ്ടുവന്നു ഏച്ചൂരപ്പന് സമര്‍പ്പിക്കും. രാത്രി 9.30ന് നെയ്യഭിഷേകം നടക്കും. സംഗമം വാരം മഠം കാരണവര്‍ എ.വി.മോഹനന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ.ആനന്ദകൃഷ്ണന് അധ്യക്ഷത വഹിച്ചു. എ.ബാലകൃഷ്ണന്, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, എം.കെ.ശശീന്ദ്രന്, വത്സന് മഠത്തില്‍, ടി.ഒ.രാജന്, രാമകൃഷ്ണന് നമ്പ്യാര്‍, മാണ്ക്കോത്ത് വത്സന്, വി.ഇ.ഷൈജു, എം.പി.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: