റിപ്പബ്ലിക് ദിനാഘോഷം നടത്തി

Thursday 28 January 2016 9:03 pm IST

പയ്യാവൂര്‍: പയ്യാവൂര്‍ ഗവ യുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപകന്‍ ടോമി കുരുവിള ദേശീയപതാക ഉയര്‍ത്തി. കുട്ടികളുടെ മാസ് ഡ്രില്ലും മാഗസിന്‍ നിര്‍മാണവും ശ്രദ്ധേയമായി. മധുരപലഹാര വിതരണവും നടത്തി. വി.സോമരാജന്‍, ആര്‍.വി.പവിത്രന്‍, എം.പി.സിറിയക്, കെ.രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വളപട്ടണം: വളപട്ടണം താജുല്‍ ഉലും എച്ച്എസ്എസില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. വളപട്ടണം മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ആലിഹാജി പതാക ഉയര്‍ത്തി. വളപട്ടണം എസ്‌ഐ ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സയ്യിദ് അദ്ധ്യക്ഷത വഹിച്ചു. ടി.ബി.അബ്ദുള്‍ സത്താര്‍ ഹാജി, സി.പി.അബ്ദുള്‍ റഹിമാന്‍, ടി.എസ്.ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.