കണ്ണൂര്‍: വസ്തു കയ്യില്‍ ഉണ്ടായിട്ടും വസ്തു വില്‍പ്പന നടത്തുവാന്‍ കഴിയാത്ത തിന്റെ പേരില്‍ മക്കളുടെ വിവാഹം നടത്തുവാന്‍ പോലും കഴിയാത്ത രക്ഷിതാക്കളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത്, അപേക്ഷിച്ച മുഴുവന്‍ പട്ടയങ്ങളും സമയബന്ധിതമായി കൊടുത്തു തീര്‍ക്കണമെന്ന് കേരള സ്റ്റേറ്റ് വസ്തുവ്യാപാര തൊഴിലാളി യൂണിയന് (എഐടിയുസി) കണ്ണൂര്‍ ജില്ലാ സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിയായി എ.കൃഷ്ണനെയും പ്രസിഡണ്ടായി പി.ജെ.സെബാസ്റ്റ്യനെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ വി.രാധാകൃഷ്ണന് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: