മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

Thursday 28 January 2016 9:51 pm IST

തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 25-ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി നാളെ വിധി പറയും. യുഎപിഎ ചുമത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സിബിഐ പ്രൊസിക്യൂട്ടര്‍ എ. കൃഷ്ണകുമാര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാത്ത ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കൃഷ്ണകുമാര്‍ വാദിച്ചു.2014 സെപ്തംബര്‍ ഒന്നിനാണ് മനോജിനെ കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.