ഇനി ട്രാക്കില്‍

Thursday 28 January 2016 10:00 pm IST

മീറ്റിനൊരുങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈതാനം –എസ്. ശ്രീജിത്ത്‌

കോഴിക്കോട്: ഫിബ്രവരി രണ്ടുവരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 94 ഇനങ്ങളില്‍ നടക്കുന്ന മത്സരത്തിനായി ഇതുവരെ 2,695 മത്സരാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 328 പേരും ഗേള്‍സ് വിഭാഗത്തില്‍ 295 പേരും ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 498 പേരും ഗേള്‍സ് വിഭാഗത്തില്‍ 426 പേരും സീനിയര്‍ ബോയ്‌സ് 625 പേരും ഗേള്‍സ് വിഭാഗത്തില്‍ 521 പേരുമാണുള്ളത്. ആകെ 1,450 ആണ്‍കുട്ടികളും 1,245 പെണ്‍കുട്ടികളും. ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതിനായി രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയില്‍ 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ എത്തിയത് സി.ബി.എസ്.ഇ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനില്‍നിന്നാണ്. 174 പേരാണ് വിവിധ ഇനങ്ങളിലായി അവര്‍ക്കായി ട്രാക്കിലിറങ്ങുക. രണ്ടു പേരെ പങ്കെടുപ്പിച്ച്് ഛണ്ഡീഗഡാണ് ഏറ്റവും പിറകില്‍. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 13 വയസുള്ള രാധിക ഗുപ്തയും ഖുശി റാണയും ട്രാക്കിലിറങ്ങും.

സ്വന്തം മണ്ണില്‍ വിജയം തീര്‍ക്കാനുള്ള ആവേശവുമായി ഗ്രൗണ്ടിലിറങ്ങുന്നത് കേരളത്തിന്റെ 109 അത്‌ലറ്റുകളാണ്. ഇതില്‍ കോഴിക്കോട്ടുകാരായ ഏഴു പേര്‍. കോഴിക്കോട് സായിയിലെ മുഹമ്മദ് ലസാനും എ.എം.എച്ച്.എസ് പൂവമ്പായിയിലെ ഷഹര്‍ബാന സിദ്ദിഖും അബിത മേരി മാനുവലും കെ.സ്‌നേഹയും ലിസ്ബത്ത് കരോളിന്‍ ജോസഫും സെന്റ് ജോസഫ്‌സ് എച്ച്.എസിലെ അപര്‍ണ റോയിയും ദിവിന്‍ ടോമുമാണവര്‍. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ വിജയം തീര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണിവര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.