മുട്ടം: മുട്ടം പള്ളിക്കവലയിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയില്‍. ഏതു സമയവും താഴെ വീഴാവുന്ന അവസ്ഥയിലാണ് ബസ്സ് കാത്തിരിപ്പു കേന്ദ്രം. വീതി കുറഞ്ഞ റോഡില്‍ രണ്ട് മാസം മുന്‍പാണ് വാഹനം ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണ് ഒടിഞ്ഞത്. നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ബസ്സ് കാത്തുനില്ക്കുന്നയിടത്താണ് അപകടത്തെ ക്ഷണിച്ചു വരുത്തുന്ന ഈ ബസ്സ് കാത്തിരിപ്പു കേന്ദ്രം. മുന്‍വശത്ത് വള്ളി കെട്ടിയാണ് വെയിറ്റിംഗ് ഷെഡിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.അപകടത്തെ വിളിച്ചു വരുത്തുന്ന ഈ ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: